താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും എന്ത് തീരുമാനം എടുത്താലും സന്തോഷമാണുള്ളതെന്നുമായിരുന്നു ശശീന്ദ്രന്‍റെ പ്രതികരണം.

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ എ കെ ശശീന്ദ്രന് സീറ്റ് നല്‍കരുതെന്ന് എന്‍സിപി നേതൃയോഗത്തില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്നാണ് ആവശ്യം. അതേസമയം സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എ കെ ശശീന്ദ്രനും ഇന്ന് പ്രതികരിച്ചിരുന്നു. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും എന്ത് തീരുമാനം എടുത്താലും സന്തോഷമാണുള്ളതെന്നുമായിരുന്നു ശശീന്ദ്രന്‍റെ പ്രതികരണം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന പരിഗണന വിജയസാധ്യതയ്ക്കാണ്. പാർട്ടിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടാകണം. ഇത്ര തവണ മത്സരിച്ചവർ മാറണം എന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ചെറിയ പാർട്ടികൾ അങ്ങനെ തീരുമാനം എടുക്കാറില്ല. എന്നാല്‍ അങ്ങനെ ഒരു മാനദണ്ഡം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അത് പാർട്ടി പരിശോധിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.