സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും എ കെ ബാലൻ പറഞ്ഞു. 

പാലക്കാട്: എൻഎസ്എസിനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എ കെ ബാലൻ. നായന്മാരെല്ലാം തൻ്റെ പോക്കറ്റിലാണെന്ന സുകുമാരൻ നായരുടെ ധാരണ തെറ്റിയെന്ന് ബാലൻ വിമര്‍ശിച്ചു. സുകുമാരൻ നായർ ബിജെപിയിലേക്ക് പോകുന്നതിന് എതിരല്ല. എന്നാൽ തെറ്റായ സന്ദേശമാണ് സുകുമാരൻ നായർ നൽകിയതെന്നും മന്ത്രി പറഞ്ഞു. 

നിരീശ്വരവാദികളും ഈശ്വരവാദികളും തമ്മിലുള്ള പോരാട്ടമെന്ന സുകുമാരൻ നായരുടെ പ്രസ്ഥാവന തെറ്റ്. അത് തെരഞ്ഞെടുപ്പ് ദിനം പറയാൻ പാടില്ലായിരുന്നു. ഇനിയെങ്കിലും സുകുമാരൻ നായർ തെറ്റ് തിരുത്തണമെന്ന് എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. കുപ്പിവള പൊട്ടുന്ന പോലെ പൊട്ടുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പോകുമെന്നും എ കെ ബാലന്‍ പരിഹസിച്ചു.