താൻ മത്സരിക്കണോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി എന്ത് തീരുമാനം എടുത്താലും സന്തോഷമാണുള്ളതെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

കോഴിക്കോട്: ഏലത്തൂര്‍ സീറ്റ് സിപിഎം ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും സന്തോഷമാണുള്ളതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രധാന പരിഗണന വിജയസാധ്യതയ്ക്കാണ്. പാർട്ടിക്ക് കൂടുതൽ എംഎൽഎമാർ ഉണ്ടാകണം.ഇത്ര തവണ മത്സരിച്ചവർ മാറണം എന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ചെറിയ പാർട്ടികൾ അങ്ങനെ തീരുമാനം എടുക്കാറില്ല. എന്നാല്‍ അങ്ങനെ ഒരു മാനദണ്ഡം വേണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. അത് പാർട്ടി പരിശോധിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.