തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസും ഡിഎസ്ജെപി സ്ഥാനാർത്ഥിയായിരുന്നു.

കൊല്ലം: ആഴക്കടല്‍ മല്‍സ്യബന്ധന കരാറിലൂടെ വിവാദ നായകനായ ഇഎംസിസി ഡയറക്ടര്‍ പ്രതിയായ ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നത്. 

നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎസ്ജെപി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അരൂര്‍ മണ്ഡലത്തില്‍ പ്രിയങ്ക മത്സരിച്ചിരുന്നു. ബോംബാക്രമണ കേസിലെ മുഖ്യപ്രതിയായ ഷിജു എം വര്‍ഗീസും ഇതേ പാര്‍ട്ടിയുടെ കുണ്ടറ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു. ഡിഎസ്ജെപി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിംഗിനെ കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാനാണ് പ്രിയങ്കയെ ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. ബോംബാക്രമണവുമായി പ്രിയങ്കയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona