Asianet News MalayalamAsianet News Malayalam

ഇന്ധനവില വർധന പ്രധാന പ്രശ്നമെന്ന് അൽഫോൻസ് കണ്ണന്താനം

. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനും സ്ഥിതി മെച്ചപ്പെടുത്താനും മോദി സർക്കാരിനായി എന്നാൽ അഞ്ചോ ആറോ വ‍ർഷം കൊണ്ടു തീർക്കാൻ സാധിക്കുന്നതല്ല രാജ്യത്തെ പ്രശ്നങ്ങളെന്നും കണ്ണന്താനം പറഞ്ഞു. 

alphonse kanandhanam about fuel price
Author
Thiruvananthapuram, First Published Mar 19, 2021, 1:40 PM IST

കാഞ്ഞിരപ്പള്ളി: ഇന്ധനവില വർധന പ്രധാന പ്രശ്നമാണെന്ന് മുൻ കേന്ദ്രമന്ത്രിയും കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അൽഫോൺസ് കണ്ണന്താനം. താനടക്കം എല്ലാവരേയും ബാധിക്കുന്ന പ്രശ്നമാണ് ഇന്ധനവില വ‍ർ‌ധന. വരും വ‍ർഷങ്ങളിലെങ്കിലും ഇന്ധനവില വ‍ർധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

കോൺ​ഗ്രസും മറ്റു പാർട്ടികളും കൂടി ഭരിച്ചു നശിപ്പിച്ച അവസ്ഥയിലാണ് ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ എത്തുന്നത്. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരുത്താനും സ്ഥിതി മെച്ചപ്പെടുത്താനും മോദി സർക്കാരിനായി എന്നാൽ അഞ്ചോ ആറോ വ‍ർഷം കൊണ്ടു തീർക്കാൻ സാധിക്കുന്നതല്ല രാജ്യത്തെ പ്രശ്നങ്ങളെന്നും കണ്ണന്താനം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വിനു വി ജോണുമായി സംസാരിക്കുകയായിരുന്നു കണ്ണന്താനം. 

കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യഡീലുണ്ടെന്ന ആർഎസ്എസ് സഹയാത്രികൻ ബാലശങ്കറിൻ്റെ ആരോപണത്തേയും കണ്ണന്താനം തള്ളി. ബാലശങ്കറിൻ്റെ ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത വേദന മൂലമാണെന്നും കണ്ണന്താനം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios