Asianet News MalayalamAsianet News Malayalam

സഭാ തർക്കത്തിൽ മോദി ഇടപെട്ടത് ബിജെപിയെ ക്രിസ്ത്യാനികളോട് അടുപ്പിച്ചോ? ഫലം ഇങ്ങനെ

കേരള കോൺഗ്രസ് എം എത്തിയതോടെ ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിനോട് അടുത്തെന്നാണ് സർവ്വേയിൽ പങ്കെടുത്ത 38 ശതമാനം പേർ പ്രതികരിച്ചു. അല്ല എന്ന് 51 ശതമാനം പേരും പറയാൻ കഴിയില്ല എന്ന് 11 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. 

asianet news c fore pre poll survey result bjp inflence in christian voters
Author
Thiruvananthapuram, First Published Feb 21, 2021, 7:33 PM IST

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്‍റെ ഏഴ് വർഷം ക്രിസ്ത്യാനികളെ ബിജെപിയുമായി അടുപ്പിച്ചോ? ശ്രീധരൻ പിളളയുടെ സമീപകാല ഇടപെടലുകൾ ഇതിന് സഹായിച്ചിട്ടുണ്ടോ? എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകി മധ്യകേരളത്തിൽ സർവ്വേയിൽ പങ്കെടുത്ത 61 ശതമാനം ക്രിസ്ത്യൻ വോട്ടർമാർ. . ഉണ്ട് എന്ന് 20 ശതമാനവും പറയാൻ കഴിയില്ല എന്ന് 19 ശതമാനവും പറഞ്ഞു. തൃശ്ശൂർ, എറണാകുളം, ഇടുക്കി , കോട്ടയം ഉൾപ്പെടുന്ന മധ്യകേരളത്തിൽ 41 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 

മുസ്ലീം ലീ​ഗിന്റെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണയുണ്ടാകുകയും കേരള കോൺഗ്രസ് എം പുറത്തുപോവുകയും ചെയ്തതോടെ യുഡിഎഫിൽ നിന്ന് അകന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി നൽകിയത് 54 ശതമാനം പേരാണ്.  ചോദ്യത്തിന് അതെ എന്ന് മറുപടി നൽകിയത് 36 ശതമാനം പേരാണ്. പ്രത്യേകിച്ച് അഭിപ്രായമില്ല എന്ന് പ്രതികരിച്ചത് 10 ശതമാനം പേരാണ്. 

യുഡിഎഫിൽ മുസ്ലിം ലീഗിന്‍റെ ആധിപത്യം ആണെന്ന് കരുന്നുണ്ടോ? അവർ കൂടുതൽ അധികാരം ആവശ്യപ്പെടുന്നുണ്ടോ? എന്ന ചോദ്യത്തിന് 
ഉണ്ട് എന്ന് 39 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ഇല്ല എന്നായിരുന്നു 48 ശതമാനം പ്രതികരിച്ചത്. ഒന്നും പറയാൻ കഴിയില്ല എന്ന് 13 ശതമാനം പറഞ്ഞു.  മുസ്ലിം ആധിപത്യത്തെക്കുറിച്ചുളള ക്രൈസ്തവ നേതാക്കളുടെ ഭയം വാസ്തവമാണോ എന്ന് ചോദ്യത്തിന് അതെ എന്ന് 28 ശതമാനവും 
അല്ല എന്ന് 43 ശതമാനവും പറയാൻ കഴിയില്ല എന്ന് 29 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. 

കേരള കോൺഗ്രസ് എം എത്തിയതോടെ ക്രിസ്ത്യൻ വിഭാഗം എൽഡിഎഫിനോട് അടുത്തെന്നാണ് സർവ്വേയിൽ പങ്കെടുത്ത 38 ശതമാനം പേർ പ്രതികരിച്ചു. അല്ല എന്ന് 51 ശതമാനം പേരും പറയാൻ കഴിയില്ല എന്ന് 11 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. 

ഓർത്തഡോക്സ് യാക്കോബായ തർക്കത്തിൽ നേട്ടമാർക്ക് എന്ന ചോദ്യത്തിന് യുഡിഎഫിന് എന്നായിരുന്നു 14 ശതമാനം പേരുടെ ഉത്തരം. 36 ശതമാനം എൽഡിഎഫിനെന്നും 37 ശതമാനം എൻഡിഎയ്ക്കെന്നും അഭിപ്രായം രേഖപ്പെടുത്തി. ഒന്നും പറയാൻ കഴിയില്ലെന്ന് പ്രതികരിച്ചത് 13 ശതമാനമാണ്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗം യുഡിഎഫിനെ കാര്യമായി പിന്തുണച്ചു. നിയമസഭയിലും അങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യത്തോട് അതെ എന്ന് 47 ശതമാനം പ്രതികരിച്ചു. അല്ല എന്ന് 40 ശതമാനവും ഒന്നും പറയാൻ‌ കഴിയില്ലെന്ന് 12 ശതമാനവും അഭിപ്രായം രേഖപ്പെടുത്തി. 


 

Follow Us:
Download App:
  • android
  • ios