എറണാകുളം മലപ്പുറം വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴയില്‍ ഹരിപ്പാടും കായംകുളത്തും അരൂരും യുഡിഎഫ് ലീഡ് ചെയ്യുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോ​ഗമിക്കവെ ഒന്‍പത് ജില്ലകളില്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറുന്നത്. എറണാകുളം മലപ്പുറം വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടും കായംകുളത്തും അരൂരും യുഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. കോട്ടയത്തും ഇടുക്കിയിലും കാസര്‍കോടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

പട്ടാമ്പി, തൃത്താല, കുന്ദമം​ഗലം, കുറ്റ്യാടി, നിലമ്പൂര്‍, കുണ്ടറ, ചവറ, അരുവിക്കര, തിരൂരങ്ങാടി, കൊടുവള്ളി മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. രാവിലെ മുതല്‍ വോട്ട് നില മാറിമറിഞ്ഞ പാലായില്‍ നിലവില്‍ മാണി സി കാപ്പനാണ് മുന്നേറുന്നത്. എല്‍ഡിഎഫ് സ്വാധീന മേഖലകളിലും കാപ്പന്‍ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. 

മന്ത്രിമാരില്‍ മേഴ്സിക്കുട്ടിയമ്മയും ജലീലും പിന്നോട്ട് പോകുന്ന കാഴ്ചയാണ് കാണുന്നത്. തവനൂരില്‍ ജലീലിനെതിരെ മികച്ച ലീഡോടെ ഫിറോസ് കുന്നുംപറമ്പില്‍ മുന്നോട്ട് പോകുകയാണ്. കുണ്ടറയില്‍ പി സി വിഷ്ണു നാഥാണ് ലീഡ് ചെയ്യുന്നത്. 

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം

YouTube video player