തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഘടകക്ഷികളുടെ സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന് മുമ്പ് ജോസഫ് വിഭാഗവുമായി അവസാനഘട്ട ഉഭയകക്ഷി ചർച്ച നടത്തും. 12 സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ജോസഫ് വിഭാഗം. കോൺഗ്രസിന്‍റെ കർശന നിലപാടിനെ തുടർന്ന് മൂവാറ്റുപുഴ സീറ്റ് വെച്ച് മാറാനുള്ള നീക്കം വേണ്ടെന്ന് വച്ചു. പ്രകടന പത്രിക സംബന്ധിച്ച ചർച്ചയും യുഡിഎഫ് യോഗത്തിൽ ഉണ്ടാവും.

ചങ്ങനാശേരി കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. സീറ്റെടുത്താല്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മത്സരിക്കുമെന്ന സൂചന നല്‍കുകയാണ് സി എഫ് തോമസ് എംഎല്‍എയുടെ സഹോദരൻ സാജൻ ഫ്രാൻസിസ്. കോട്ടയത്ത് നാല് സീറ്റ് ഉറപ്പായും വേണണെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. 

പാല, ചങ്ങനാശേരി കോട്ടയത്ത് കേരളാ കോണ്‍ഗ്രസിന് ഈ സീറ്റുകളോട് വൈകാരിക ബന്ധമാണുള്ളത്. പാലാ മാണി സി കാപ്പന്‍റെ അക്കൗണ്ടിലേക്ക് പോയി, ചങ്ങനാശേരിയും മൂവാറ്റുപുഴയും തമ്മില്‍ വെച്ച് മാറാൻ തയ്യാറാകുന്നു. ഈ നീക്കത്തിനെ ശക്തമായി എതിര്‍ക്കുകയാണ് കോട്ടയത്തെ ജോസഫ് പക്ഷവും സിറ്റിംഗ് എംഎല്‍എ സി എഫ് തോമസിന്‍റെ കുടുംബവും ജോസഫ് പക്ഷത്ത് സിഎഫിന്‍റെ സഹോദരൻ സാജൻ ഫ്രാൻസിസ് നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്ത് ഉണ്ടായിരുന്നു. സീറ്റ് വിട്ട് കൊടുത്താല്‍ മത്സരിക്കുമെന്ന സൂചനയാണ് സാജൻ നല്‍കുന്നത്

കടുത്തരുത്തി, പൂഞ്ഞാര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നിവയാണ് കോണ്‍ഗ്രസ് ജോസഫിനായി നല്‍കാൻ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഏറ്റുമാനൂരും ചങ്ങനാശേരിയും കൂടി കിട്ടിയേ പറ്റൂ എന്ന നിലപാടിലാണ് ജോസഫ് പക്ഷം. കഴിഞ്ഞ തവണ ജില്ലയില്‍ ആറില്‍ നിന്നും രണ്ടിലേക്കൊതുങ്ങിയാല്‍ തിരിച്ചടിയാകുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.