അല്ലപ്ര തുരുത്തിപ്പള്ളി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിൻതുടർന്നെത്തിയ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവർ 2 തവണ കല്ലെറിയുകയായിരുന്നു.
കൊച്ചി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അഡ്വക്കേറ്റ് ടിപി സിന്ധു മോൾ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം. രാത്രി 10 മണിക്കായിരുന്നു സംഭവം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അല്ലപ്ര തുരുത്തിപ്പള്ളി റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തെ പിൻതുടർന്നെത്തിയ മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവർ 2 തവണ കല്ലെറിയുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സ്ഥാനാർത്ഥിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
