Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ തടസ്സം ഗ്രൂപ്പിസമെന്ന് ഗോപിനാഥ്; കെ സുധാകരന്‍ നാളെ ഗോപിനാഥനെ കാണാന്‍ എത്തില്ല

കലാപക്കൊടി ഉയർത്തിയ എ വി ഗോപിനാഥിനെ കാണാന്‍ നാളെ  കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍ എത്തില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കാരണമാണ് വരവ് മാറ്റിയത്. നാളെ കഴിഞ്ഞ് ഗോപിനാഥനെ സുധാകരന്‍ സന്ദര്‍ശിക്കും. 

AV Gopinath says groups is a major issue in congress
Author
Palakkad, First Published Mar 4, 2021, 11:35 PM IST

പാലക്കാട്: പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടിക ഗ്രൂപ്പ് വീതംവെപ്പെന്ന്  എ വി ഗോപിനാഥ്. ഹൈക്കമാന്‍റ് ഇടപെടലിൽ പട്ടിക മാറാം. ജനിക്കേണ്ട കുട്ടിയുടെ ജാതകം ഇപ്പോൾ നോക്കണ്ട. ഗ്രൂപ്പിസമാണ് കോണ്‍ഗ്രസില്‍ നിക്കാനുള്ള തടസമെന്നും ഗോപിനാഥന്‍ പറഞ്ഞു. കലാപക്കൊടി ഉയർത്തിയ എ വി ഗോപിനാഥിനെ കാണാന്‍ നാളെ  കെപിസിസി വർക്കിങ് പ്രസിഡന്‍റ് കെ സുധാകരന്‍ എത്തില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കാരണമാണ് വരവ് മാറ്റിയത്. നാളെ കഴിഞ്ഞ് ഗോപിനാഥനെ സുധാകരന്‍ സന്ദര്‍ശിക്കും. 

മുല്ലപ്പള്ളി  രാമചന്ദ്രൻ നേരിട്ട് അനുനയ ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും രണ്ടു ദിവസത്തിനകം പരിഹാരം എന്ന അന്ത്യശാസനം കെപിസിസിക്ക്  നൽകുകയാണ് എ വി ഗോപിനാഥ്. പുനഃസംഘടന ചർച്ച ഉയർന്ന വേളയിൽ തന്നെ ഡിസിസി പ്രസിഡണ്ട് ആക്കാം എന്ന് രമേശ് ചെന്നിത്തല വിളിച്ച് പറഞ്ഞു. പിന്നീട് തീരുമാനം വെട്ടിയത് ആരുടെ താൽപര്യത്തിനാണ് എന്നറിയില്ല . ഇതിൽ ഉള്ള അമർഷം ഇപ്പോഴുമുണ്ടെന്ന് ഗോപിനാഥ് പറയുന്നു. അതേസമയം നേതൃത്വത്തിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ് ഗോപിനാഥിന് ഒപ്പമുള്ള പ്രവർത്തകർ. കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ഭരണസമിതി രാജിസന്നദ്ധത പ്രകടിപ്പിച്ചു. ഗോപിനാഥ് നിലപാട് പ്രഖ്യാപിക്കുന്ന സമയത്ത് ഒപ്പം നിൽക്കും.
 

Follow Us:
Download App:
  • android
  • ios