കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്ബി പ്രൊഫൈല്‍ ചിത്രം മാറ്റിയത്.

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ശബരിമല ശാസ്താവിന്‍റേതാക്കിയ ചാണ്ടി ഉമ്മന് പരിഹാസവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സർവ്വ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം പങ്കുവച്ച് ബെന്യാമിന്‍ കുറിക്കുന്നു. 

കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്ബി പ്രൊഫൈല്‍ ചിത്രം മാറ്റിയത്. 77 മുതൽ 86 സീറ്റ് വരെ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും 52 മുതൽ 61 സീറ്റ് വരെ നേടി യുഡിഎഫ് രണ്ടാമതെത്തുമെന്നുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവെ ഫലം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ വോട്ടെണ്ണലിന്‍റെ തലേ ദിവസമാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ഉമ്മൻ ചാണ്ടിയായിരുന്നു. ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ക്ഷേത്രമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona