ബിജെപി പോസ്റ്ററുകൾ സിപിഎം വ്യാപകമായി നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഉപരോധം. പൊലീസിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ല എന്നും ആരോപിക്കുന്നു.

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ഡിവൈഎസ്എപി ഓഫീസ് ഉപരോധിച്ച് ബിജെപി സ്ഥാനാർത്ഥി പി കെ കൃഷ്ണദാസും പ്രവർത്തകരും. ബിജെപി പ്രവർത്തകരെ സിപിഎം പ്രവർത്തകര്‍ ആക്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് ഉപരോധം. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ പൊലീസിന് പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് കൃഷ്ണദാസ് ആരോപിച്ചു. വിളപ്പിൽശാല നൂലിയോട് പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അനുവദിക്കുന്നില്ലെന്നും സ്ഥലം എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഐബി സതീഷിന്റെ അറിവോടെയാണ് ഇതെന്നും കൃഷ്ണദാസ് പറഞ്ഞു.