ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി. കേരളത്തിൽ നടക്കുന്നത് ജിഹാദി പ്രവർത്തനമാണ്. പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് കേരളത്തിൽ നടക്കുന്നത്

കണ്ണൂർ: ഇന്ത്യയിൽ എന്ത് സംഭവം ഉണ്ടായാലും അവിടെ ഓടി എത്താൻ കഴിയാത്ത പ്രതീക്ഷ നശിച്ച നേതാവാണ് രാഹുൽ ഗാന്ധിയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അഭിപ്രായപ്പെട്ടു. കേരള സർക്കാർ ശബരിമയിൽ ആചാര ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളത്തിൽ എൻഡിഎ അധികാരത്തിൽ വന്നാൽ ആചാര സംരക്ഷണം ഉറപ്പ് നൽകും. ലൗ ജിഹാദിൻ്റെ കേന്ദ്രമായി കേരളം മാറി. കേരളത്തിൽ നടക്കുന്നത് ജിഹാദി പ്രവർത്തനമാണ്. പ്രണയത്തിൻ്റെ പേരിൽ വഞ്ചനയാണ് കേരളത്തിൽ നടക്കുന്നത്. ഇതിന് എതിരെ ഒന്നും ചെയ്യാൻ എൽഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.