ഇവിടുത്തെ വോട്ടറായ കുരുവിളയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി

പാലക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം. മണ്ഡലത്തിലെ അരയങ്ങോട് യൂണിറ്റി സ്കൂളിലെ 108ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടുത്തെ വോട്ടറായ കുരുവിളയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള. വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയെ തുട‍ര്‍ന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥ‍ര്‍ അനുവാദം നൽകി. 

മണ്ണാർകാട് മണ്ഡലത്തിലെ തന്നെ മണ്ണാർകാട് നഗരസഭ ബൂത്ത് നമ്പർ 126 ലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ക്രമനമ്പർ 90 ൽ നൂർജഹാൻ്റെ വോട്ട് മറ്റാരോ ചെയ്തുവെന്നാണ് ആരോപണം. ഇവ‍ര്‍ക്കും ടെണ്ടർ വോട്ട് അനുവദിച്ചു.