Asianet News MalayalamAsianet News Malayalam

ചടയമംഗലം സീറ്റിൽ പിണങ്ങി യൂത്ത് കോൺഗ്രസ്, ലീഗിനെതിരെ പരസ്യ പ്രതിഷേധം

സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്നും കൈപ്പത്തി ചിഹ്നത്തിൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വേണമെന്നുമാണ് യൂത്ത് കോൺഗ്രസ് ആവശ്യം.

chadayamangalam seat youth congress protest
Author
Kollam, First Published Mar 1, 2021, 12:32 PM IST

കൊല്ലം: ചടയമംഗലം സീറ്റ് മുസ്ലിം ലീഗിന് നൽകാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിൽ കലാപം. സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കടയ്ക്കലിൽ പരസ്യ പ്രതിഷേധം നടത്തി. സീറ്റ് ലീഗിന് വിട്ടുകൊടുക്കരുതെന്നും കൈപ്പത്തി ചിഹ്നത്തിൽ ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്നുമാണ് യൂത്ത് കോൺഗ്രസ് ആവശ്യം. ഇക്കാര്യം നേരത്തെ കോൺഗ്രസ് യോഗത്തിൽ അറിയിച്ചിരുന്നു. യൂത്ത് കോൺഗ്രസ് പ്രമേയവും പാസാക്കി. ഇനിയും തീരുമാനം മാറ്റാത്ത സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധം നടത്തുന്നതെന്നും യൂത്ത് കോൺഗ്രസ് പ്രതിനിധികൾ പ്രതികരിച്ചു. 

പുനലൂർ കോൺഗ്രസ് എടുത്ത് പകരം ചടയമംഗലം ലീഗിന് നൽകാനുള്ള ധാരണ നേതൃതലത്തിൽ രൂപപ്പെട്ടതോടെയാണ് മണ്ഡലത്തിലെ പ്രവർത്തക പ്രതിഷേധം അണപൊട്ടിയത്. തീരുമാനം ആത്മഹത്യാപരമെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രമേയം പാസാക്കി. ലീഗിന് മണ്ഡലത്തിൽ സംഘടനാ അടിത്തറ ഇല്ലെന്നാണ് കോൺഗ്രസുകാരുടെ വിമർശനം. 

Follow Us:
Download App:
  • android
  • ios