Asianet News MalayalamAsianet News Malayalam

'വീണ്ടും ചുവപ്പണിഞ്ഞ് കേരളം'; ആശംസകളുമായി മലയാള സിനിമാ ലോകം

ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്. 

cinema stars congratulate ldf
Author
Kochi, First Published May 2, 2021, 9:23 PM IST

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോഴേക്കും ചരിത്രം തിരുത്തി കുറിച്ച് ഇടത് മുന്നണി ഭരണത്തുടർച്ച ഉറപ്പാക്കിയിരിക്കുകയാണ്. മുന്നിൽ വന്ന നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് കൊണ്ടായിരുന്നു കേരളം വീണ്ടും ചുവപ്പണിഞ്ഞത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇടത് മുന്നണി മികച്ച മുന്നേറ്റമായിരുന്നു കാഴ്ച വച്ചത്. ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ അറിയിച്ചിട്ടുണ്ട്. 

'വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ!', എന്നാണ് ടൊവിനോ തോമസ് കുറിക്കുന്നത്.

വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ✌🏼 ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ! 💪🏼

Posted by Tovino Thomas on Sunday, 2 May 2021

'ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ വിജയികൾക്കും ആശംസകൾ', എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പോസ്റ്റ്. 

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ. ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ, എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. 

നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ . ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ .

Posted by Mohanlal on Sunday, 2 May 2021

.‘ഇതൊരു തരംഗമാണോ കൊടുങ്കാറ്റാണോ എന്ന സംശയമെ ഉള്ളു. തരംഗമെന്ന് നമ്മള്‍ പറയുമ്പോള്‍ ഒരു പക്ഷെ ആരു പ്രതീക്ഷിച്ചിട്ടില്ലാത്ത തരത്തില്‍ മൃഗീയമായ ഒരു ഭൂരിപക്ഷം ജനങ്ങള്‍ എല്‍ഡിഎഫിന് കൊടുത്തിരിക്കുകയാണ്. ചരിത്രത്തില്‍ മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഒരു തുടര്‍ഭരണം ഉണ്ടായിട്ടില്ല. എല്‍ഡിഎഫിന്റെ ഗംഭീര വിജയങ്ങളിലൊന്ന് 2006ലെ വിജയമായിരുന്നു. അന്നും 98 സീറ്റാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ ജനങ്ങള്‍ ഒരു പക്ഷെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെക്കാള്‍ കുറേക്കൂടെ കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് സ്വീകരിച്ചു എന്ന പ്രത്യേകത കൂടിയുണ്ട്. എന്‍ഡിഎയുടെ അക്കൗണ്ട് പൂജ്യത്തിലേക്ക് പോകുന്നു എന്ന് പറയുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ഒരു നിലപാട് കുറേ കൂടെ വ്യക്തമാകുന്ന ഒരു തെരഞ്ഞെടുപ്പാണ്. കേരളത്തിലും ഒപ്പം പശ്ചിമ ബംഗാളിലും. എന്‍ഡിഎക്ക് എതിരായുള്ള ജനങ്ങളുടെ രാഷ്ട്രീയ നിലപാട് വളരെ കൃത്യമായി വോട്ടിങ്ങില്‍ പ്രതിഫലിക്കുന്നു എന്നുള്ളത് സത്യമാണ്.’ എന്നായിരുന്നു രഞ്ജി പണിക്കരുടെ വാക്കുകൾ.

കഴിഞ്ഞ കുറച്ചു ആഴ്ചകൾ വിരസമായിരുന്നു. എല്ലാദിവസവും പുറത്തുവരുന്ന വാർത്തകൾ തീർത്തും പ്രയാസം ഉളവാക്കുന്നതായിരുന്നു. എല്ലാത്തിനുമൊടുവിൽ ഇന്ന് സന്തോഷമെത്തി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും ഈ ചരിത്ര വിജയത്തിന് ആശംസകൾ. കേരളം പ്രതിസന്ധി ഘട്ടത്തിലൂടെ പോയപ്പോൾ നിങ്ങൾ മാതൃകാപരമായ നേതൃത്വം കാഴ്ചവെച്ചു, ഒപ്പം ശോഭനമായ ഒരു ഭാവിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാണ് ദുല്‍ഖര്‍ കുറിച്ചത്.

‘ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അവസാനം ഇന്നത്തെ ദിവസത്തിൽ അടയാളപ്പെടുത്തുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ സമയത്തെ അതിജീവിക്കുവാൻ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു!‘ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

Congratulations to the Honourable Chief Minister, Shri Pinarayi Vijayan led LDF and all the elected representatives of...

Posted by Prithviraj Sukumaran on Sunday, 2 May 2021

The past few weeks have been bleak to say the least. Everyday the news has been difficult to come to terms with. Amidst...

Posted by Dulquer Salmaan on Sunday, 2 May 2021

നടി റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, മാല പാർവ്വതി, നടൻ റോഷൻ ബഷീർ തുടങ്ങിയ താരങ്ങളും പിണറായിക്ക് ആശംസകൾ അറിയിച്ചു. ‘കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ !!! ശ്രീ പിണറായി വിജയൻ സാറിനും സർക്കാരിനും അഭിനന്ദനങ്ങൾ!,‘ എന്നാണ് നിവിൻ പോളി കുറിച്ചത്. 

Hearty congratulations to all the winners of Kerala assembly elections!!! 😊 Congrats to Shri Pinarayi Vijayan sir and the government for the victory! 👏👏

Posted by Nivin Pauly on Sunday, 2 May 2021
Follow Us:
Download App:
  • android
  • ios