Asianet News MalayalamAsianet News Malayalam

പൂതന പരാമർശം; ശോഭ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി

വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു ശോഭസുരേന്ദ്രൻ്റെ പരാമർശം. പരാമർശം ജനം വിലയിരുത്തും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി.

complaint against sobha surendran for puthana statement
Author
Thiruvananthapuram, First Published Mar 22, 2021, 7:39 PM IST

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെതിരായ ശോഭ സുരേന്ദ്രന്‍റെ പൂതന പരാമർശത്തില്‍ ഡിവൈഎഫ്ഐ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നല്‍കി. കരിക്കകം സ്വദേശിയായ ഡിവൈഎഫ്ഐ നേതാവ് ബി എസ് സജിയാണ് തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. വിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണ് കടകംപള്ളി സുരേന്ദ്രൻ എന്നായിരുന്നു ശോഭസുരേന്ദ്രൻ്റെ പരാമർശം. പരാമർശം ജനം വിലയിരുത്തും എന്നായിരുന്നു കടകംപള്ളിയുടെ മറുപടി. കഴിഞ്ഞ ദിവസം എൻഡിഎ കൺവെൻഷനിൽ നടത്തിയ പരാമർശമാണ് കഴക്കൂട്ടം മണ്ഡലത്തിലെ ഇപ്പോഴത്തെ ചര്‍ച്ച. 

Follow Us:
Download App:
  • android
  • ios