മുരളീധരനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം.
ദില്ലി: നേമത്ത് കെ മുരളീധരന്റെ പേര് സജീവപരിഗണയിലെന്ന് സൂചന. മുരളീധരനെ ഹൈക്കമാൻഡ് ദില്ലിക്ക് വിളിപ്പിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് നിർണായക നീക്കം.
Add Asianetnews as a Preferred Source

കെ മുരളീധരൻറെയും ശശി തരൂരിൻറെയും പേരുകൾ നേമം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ചർച്ചയായിട്ടുണ്ട്. ഉമ്മൻ ചാണ്ടി നേമത്തേക്ക് നല്കിയ പശ്ചാത്തലത്തിലാണ് ചർച്ചയായത്.
അതിനിടെ പി സി വിഷ്ണുനാഥ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. കൊല്ലം സീറ്റിലെ തർക്കത്തിനിടയിലാണ് കൂടിക്കാഴ്ച. പരസ്യ പ്രതികരണത്തിനിപ്പോൾ ഇല്ലെന്ന് വിഷ്ണുനാഥ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
