ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് നഗരസഭ കൗൺസിലറുമായ അൻസാരി കോയിക്കലേത്ത്, സൗത്ത് മണ്ഡലം പ്രസിഡന്‍റ് കെ സി കൃഷ്ണകമാർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ബിന്ദു രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി

കായംകുളം: യു ഡി എഫ് സീറ്റ് തർക്കത്തെ തുടര്‍ന്ന് കായംകുളത്ത് പ്രതിഷേധ പ്രകടവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കായംകുളത്ത് അരീത ബാബു സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർ‍ട്ടുകൾക്ക് പിന്നാലെയാണ് പ്രതിഷേധമുയർന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും കെ പി സി സി സെക്രട്ടറി ഇ സമീറിന് സീറ്റ് നല്‍കണമെന്നുംആവശ്യപ്പെട്ടായിരുന്നു പ്രകടനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് ഓഫീസിൽ നിന്നാരംഭിച്ച പ്രകടനത്തിന് ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് നഗരസഭ കൗൺസിലറുമായ അൻസാരി കോയിക്കലേത്ത്, സൗത്ത് മണ്ഡലം പ്രസിഡന്‍റ് കെ സി കൃഷ്ണകമാർ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ ബിന്ദു രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.