Asianet News MalayalamAsianet News Malayalam

ശബരിമല യുവതീപ്രവേശം; സർക്കാർ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ

ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തിൽ ഉണ്ട് എന്ന കാര്യം എല്ലാവരും ഓർമ്മിക്കണം. സ്ത്രീ പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ആൾപ്പയറ്റ് പരിപാടിയിൽ കാനം രാജേന്ദ്രൻ പറഞ്ഞു.

cpi kanam rajendran on sabarimala government affidavit
Author
Thiruvananthapuram, First Published Mar 22, 2021, 7:18 AM IST

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതീപ്രവേശത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത് എന്ന് സത്യവാങ്മൂലത്തിൽ ഉണ്ട് എന്ന കാര്യം എല്ലാവരും ഓർമ്മിക്കണം. സ്ത്രീ പുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ആൾപ്പയറ്റ് പരിപാടിയിൽ കാനം രാജേന്ദ്രൻ പറഞ്ഞു.

ആചാരങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചും അന്തിമതീരുമാനം എടുക്കേണ്ടത് സർക്കാരല്ല. ഹിന്ദുധർമ്മത്തിൽ പ്രാവീണ്യമുള്ള ആളുകളെ വച്ച് അതിന്റെ ഒരു ഉപദേശക സമിതിയുടെ അഭിപ്രായം ആരാഞ്ഞ് വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആൾപ്പയറ്റ് പരിപാടി ഇന്ന് രാത്രി 7.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം. കാനത്തിനൊപ്പം എൻ കെ പ്രേമചന്ദ്രനാണ് ഇന്നത്തെ ആൾപ്പയറ്റിൽ പങ്കെടുക്കുന്നത്. 

 

Follow Us:
Download App:
  • android
  • ios