Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് നടപടികൾ സമാധാനപരം: ഡിജിപി

ചില സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി സ്വീകരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

dgp loknath behra on assembly election polling
Author
Thiruvananthapuram, First Published Apr 6, 2021, 2:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചില സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ നടപടി സ്വീകരിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ടെന്നും ഡിജിപി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് സമയം പകുതി പിന്നിടുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത് മുതൽ സംസ്ഥാനത്തെ മിക്ക ബൂത്തുകൾക്ക് മുന്നിലും വലിയ ക്യൂവാണ് ഉണ്ടായിരുന്നത്. കനത്ത വെയിലും ചൂടും ഒന്നും വകവയ്ക്കാതെ വോട്ടര്‍മാർ ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമാനുഗതമായ വളര്‍ച്ചയാണ് പോളിംഗ് ശതമാനത്തിലും ഉച്ചവരെ രേഖപ്പെടുത്തിയത്. എൽഡിഎഫും യുഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പം മത്സരിക്കുകയും ത്രികോണ മത്സരത്തിന്‍റെ ചൂട് നിലനിൽക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിലെല്ലാം വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരമാവധി ആയിരം വോട്ടർമാരെ വരെ മാത്രം ഉൾപ്പെടുത്തിയതിനാൽ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ കൂടുതലാണ്. 

ഇരട്ടവോട്ട് അടക്കം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ കോലാഹലങ്ങളോ അത്രവലിയ അനിഷ്ട സംഭവങ്ങളോ ഒന്നും ഇല്ലാതെ സമാധാനപരമായാണ് പോളിംഗ് പുരോഗമിക്കുന്നത് എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. 

 

Follow Us:
Download App:
  • android
  • ios