പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്.

ആലപ്പുഴ: ആലപ്പുഴയില്‍ ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയയാളെ തിരിച്ചയച്ചു. പോളിംഗ് ബൂത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും ഹെല്‍മെറ്റ് ഊരാന്‍ തയ്യാറാകാതെ വന്നപ്പോഴാണ് ഇയാളെ തിരിച്ചയച്ചത്. കളര്‍കോട് എല്‍ പി എസിലെ 67-ആം നമ്പര്‍ ബൂത്തില്‍ ആയിരുന്നു സംഭവം. 

അതേസമയം കണ്ണൂര്‍ താഴെചൊവ്വ എല്‍പി ബൂത്ത് 73 ല്‍ വോട്ട് മാറി ചെയ്തതിന് ഒരാളെ കസ്റ്റഡിയിലെടുത്തു. വോട്ടേഴ്സ് ഹെല്‍പ്പ് ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്ത വോട്ടേഴ്‌സ് സ്ലിപ് മാറിപ്പോയതാണ് സംഭവം. യഥാര്‍ത്ഥ വോട്ടര്‍ക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.