തൃക്കാക്കരയില്‍ ഡോ ജെ ജേക്കബ് (പൊതു സ്വതന്ത്രൻ), കൊച്ചിയില്‍ കെ ജെ മാക്സി, കോതമംഗലത്ത് ആന്‍റണി ജോൺ,തൃപ്പൂണിത്തുറയില്‍ എം സ്വരാജ് എന്നിവരെയായിരിക്കും പരിഗണിക്കുക. 

കൊച്ചി: എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയായി. വൈപ്പിൻ മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയായ എസ് ശർമ്മ ഇത്തവണ മത്സരത്തിനില്ല. വൈപ്പിനില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ കെ എന്‍ ഉണ്ണികൃഷ്ണനായിരിക്കും മത്സരിക്കുക.

കളമശ്ശേരിയില്‍ കെ ചന്ദ്രൻ പിള്ളയും എറണാകുളത്ത് ഷാജി ജോർജിനുമായിരിക്കും സാധ്യത. തൃക്കാക്കരയില്‍ ഡോ ജെ ജേക്കബ് (പൊതു സ്വതന്ത്രൻ), കൊച്ചിയില്‍ കെ ജെ മാക്സി, 
കോതമംഗലത്ത് ആന്‍റണി ജോൺ, തൃപ്പൂണിത്തുറയില്‍ എം സ്വരാജ് എന്നിവരെയായിരിക്കും പരിഗണിക്കുക. 

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് മുന്‍പ് തന്നെ തന്‍റെ അനാരോഗ്യം എസ് ശര്‍മ്മ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാല്‍ താൻ വീണ്ടും തെരഞ്ഞടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മാധ്യമങ്ങളോടുള്ള പ്രതികരണം.