തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫിനെ നയിക്കുമ്പോള്‍ സോളാര്‍ കേസ് ഏതെങ്കിലും തരത്തില്‍ സ്വാധീനം ചൊലുത്തുമോ. തെര‍ഞ്ഞെടുപ്പിന് മുമ്പ് സോളാർ കേസ് സിബിഐക്ക് വിട്ടത് ശരിയോ എന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ ചോദിച്ചപ്പോള്‍ വോട്ടര്‍മാരുടെ പ്രതികരണം ഇങ്ങനെ. 

സോളാർ കേസ് സിബിഐക്ക് വിട്ടത് ശരിയോ എന്ന ചോദ്യത്തോട് അതേ എന്നായിരുന്നു 42 ശതമാനം പേരുടെ മറുപടി. എന്നാല്‍ 34 ശതമാനം പേര്‍ അല്ല എന്നും 24 ശതമാനം പേര്‍ പറയാന്‍ കഴിയില്ല എന്നും വ്യക്തമാക്കി. സോളാറിലെ നീക്കത്തില്‍ നേട്ടമുണ്ടാക്കുക ആരാണ് എന്നും സര്‍വേയില്‍ ചോദ്യമുണ്ടായിരുന്നു. എല്‍ഡിഎഫ് നേട്ടമുണ്ടാക്കും എന്ന് 36 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 25 ശതമാനം പേരാണ് യുഡിഎഫിന് അനുകൂലമായി വിഴിയെഴുതിയത്. ഏഴ് ശതമാനം പേര്‍ എന്‍ഡിഎ നേട്ടമുണ്ടാക്കും എന്ന് അഭിപ്രായപ്പെട്ടെങ്കില്‍ പറയാന്‍ കഴിയില്ല എന്നായിരുന്നു 32 ശതമാനം ആളുകളുടെ പ്രതികരണം. 

സോളാര്‍ കേസ് വീണ്ടും ഉയരുന്നത് മുഖ്യമന്ത്രിയാകാനുള്ള ഉമ്മൻ ചാണ്ടിയുടെ സാധ്യതകൾ ഇല്ലാതാക്കുമോ? അതോ സഹതാപം കൂട്ടുമോ? എന്നും സര്‍വേയില്‍ ചോദിച്ചു. സഹതാപം വർധിക്കും എന്ന് 25 പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയാകാനുളള സാധ്യത കുറയ്‌ക്കുമെന്ന് 41 ശതമാനം പേരും കൃത്യമായി പറയാന്‍ കഴിയില്ല എന്ന് 34 ശതമാനം പേരും വിധിയെഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം