Asianet News MalayalamAsianet News Malayalam

'വിശ്വാസികളുടെ വോട്ട് ഇത്തവണ സഭയ്ക്ക്', മൂന്ന് മുന്നണികളോടും ഒരേ സമീപനമെന്ന് യാക്കോബായ സഭ

'നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുവാൻ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. ആരാണ് നീതി സഭയ്ക്ക് നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണ്.'

jacobite political decision in kerala assembly election
Author
Kochi, First Published Mar 9, 2021, 2:31 PM IST

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും സഭയ്ക്ക് ഒരേ സമീപനമായിരിക്കുമെന്ന് യാക്കോബായ സഭാ ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്. ഇത്തവണത്തെ സഭാ വിശ്വാസികളുടെ വോട്ട് സഭയ്ക്കുള്ളതായിരിക്കണം. സഭയുടെ നിലനിൽപ്പിനും ഭാവിക്കും വേണ്ടിയായിരിക്കണം. സഭയ്ക്ക് ഇനിയും പളളികൾ നഷ്ടപ്പെടരുത്. 

നീതി നിഷേധിക്കപ്പെട്ടിരിക്കുന്നുവെന്നത് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുവാൻ യാക്കോബായ സഭയ്ക്ക് സാധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായും ചർച്ച നടത്തി. സഭയുടെ പ്രശ്നം ബോധ്യപ്പെടുത്തിയിട്ടുണ്ട്.  ആർക്കാണ് സഭയ്ക്ക് നീതി നൽകുവാൻ സാധിക്കുകയെന്ന അന്വേഷണത്തിലാണ്. സഭയ്ക്ക് വോട്ടുചെയ്യുകയെന്നാൽ സഭാ രാഷ്ട്രീയ പാർട്ടിപാർട്ടി രൂപീകരിക്കുമെന്നോ സ്ഥാനാർത്ഥികളെ നിർത്തുമെന്നോ വ്യാഖ്യാനിക്കോണ്ടതില്ല. അടുത്ത ദിവസങ്ങളിൽ മാനേജിംഗ് കമ്മിറ്റി ചേരുന്നുണ്ട്.അതിലെ തീരുമാനം അന്തിമമായിരിക്കും. അധികം വൈകാതെ നിലപാട്  സഭാ വിശ്വാസികളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Follow Us:
Download App:
  • android
  • ios