നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
കോട്ടയം: പാലാ നഗരസഭയിലുണ്ടായ കൈയ്യാങ്കളിയിൽ പ്രതികരിച്ച് കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ജോസ് കെ മാണി ആവർത്തിച്ചു. നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്തിപരമായ വിഷയത്തിന്മേലാണ്. അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. സിപിഎമ്മും-കേരളാ കോൺഗ്രസും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.
പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗൺസിലർക്ക് ഇടത് നേതൃത്വത്തിന്‍റെ താക്കീത്
വർഷങ്ങൾക്ക് ശേഷമാണ് കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തത്. പക്ഷേ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ട്. ഇന്നലെ കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു.
പാലാ നഗരസഭയിലെ കൈയ്യാങ്കളി നിര്‍ഭാഗ്യകരമായിപ്പോയെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

