കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോണ്‍ഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം നാല് ദിവസത്തിനകം പൂർത്തിയാകുമെന്നും പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ.വി.ഗോപീനാഥുമായി സംസാരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ സീറ്റ് ലീഗിന് വിട്ട് കൊടുക്കുന്ന കാര്യം നിലവിൽ പാര്‍ട്ടിയുടെ മുന്നിലില്ലെന്നും കെ. സുധാകരൻ പറഞ്ഞു.