പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യം ഇല്ല . നേമത്ത് ജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതിൽ സംശയമില്ലെന്നും കെ സുരേന്ദ്രൻ  

കാസര്‍കോട്: പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യം ഇല്ല നേമത്ത് ജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതിൽ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. മോദി നൽകുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയൻ ഒന്നും നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ കാസര്‍കോട്ട് ആരോപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിണറായി വിജയനുമായി ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായിയെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവർ ബി ജെ പി യെ ആണ് പ്രതീക്ഷയായി കാണുന്നത്. പല പ്രമുഖ നേതാക്കളും ബിജെപിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു.