കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി കോർ കമ്മിറ്റി. കോന്നിയിലെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ കെ സുരേന്ദ്രന്റെ പേരാണ് ഒന്നാമതുള്ളത്. വി മുരളീധരൻ ഇല്ലെങ്കിൽ സുരേന്ദ്രനെ കഴക്കൂട്ടത്തു മത്സരിപ്പിക്കണം എന്നും ആവശ്യമുയർന്നു.
നേമത്ത് സാധ്യതാ പട്ടികയിലെ ഒന്നാം പേര് കുമ്മനം രാജശേഖരന്റേതാണ്. വട്ടിയൂർക്കാവിൽ പട്ടികയിൽ ആദ്യം ഉള്ളത് വി വി രാജേഷാണ്. സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. ഇ ശ്രീധരന് പ്രഥമ പരിഗണന നൽകിയിരിക്കുന്നത് പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയിലാണ്.
