Asianet News MalayalamAsianet News Malayalam

'എൽഡിഎഫ് തയ്യാർ', സിപിഐയിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്നും ആവർത്തിച്ച് കാനം

സിപിഐയിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് ആവർത്തിച്ച കാനം ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കി

kanam rajendran says ldf ready for assembly election
Author
Thiruvananthapuram, First Published Feb 26, 2021, 3:36 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫ് തയാറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയിൽ മൂന്നു തവണ മത്സരിച്ചവർക്ക് സീറ്റില്ലെന്ന് ആവർത്തിച്ച കാനം ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവുണ്ടാകില്ലെന്നും വ്യക്തമാക്കി. 

നേരത്തെ മന്ത്രി വിഎസ് സുനിൽ കുമാറിനെ പോലെ പ്രവർത്തന മികവിനാൽ ജന ശ്രദ്ധ നേടിയ നേതാക്കൾക്ക് ഒരു അവസരം കൂടി നൽകണമെന്ന ആവശ്യമടക്കം ഉയർന്നെങ്കിലും സിപിഐ ഇക്കാര്യത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിക്കുകയാണ്. മൂന്ന് തവണ മത്സരിച്ചവരെ മാറ്റി നിർത്തി പകരം, പുതിയ നിരയെ കൊണ്ട് വരാനാണ് സിപിഐ നീക്കം.

ആളൊരുങ്ങി, അരങ്ങൊരുങ്ങി; അങ്കം കുറിച്ച് കഴിഞ്ഞു; പോര് തുടങ്ങും മുമ്പ് അൽപ്പം കണക്കുകൾ നോക്കാം.

ഇന്ന് വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം. വൈകിട്ട് നാലരയ്ക്ക് വിജ്ഞാൻ ഭവനിൽ വച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ മാധ്യമങ്ങളെ കാണും. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥകൾ ഇന്ന് സമാപിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനവും നടക്കുന്നത്. ഇത് മുന്നണിക്ക് വലിയ പ്രതീക്ഷ നൽകുന്നുവെന്നാണ് വിലയിരുത്തൽ. അതേ സമയം പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം മുന്നോട്ട് പോകുന്നതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം എൽഡിഎഫിന് തിരിച്ചഠിയായേക്കുമെന്ന വിലയിരുത്തലുകളുമുണ്ട്. 

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്: തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് മാധ്യമങ്ങളെ കാണും

 

 

Follow Us:
Download App:
  • android
  • ios