Asianet News MalayalamAsianet News Malayalam

ശബരിമല സ്വാധീനിക്കുമോ? ഹിന്ദു വിഭാഗത്തോടുള്ള ചോദ്യങ്ങളും ലഭിച്ച മറുപടികളും ഇങ്ങിനെ

ശബരിമലയിലെ സർക്കാർ ഇടപെടലായിരുന്നു പ്രധാന ചോദ്യം. ഇതടക്കമുള്ള ചോദ്യങ്ങളോട് ജനം പ്രതികരിച്ചത് എങ്ങിനെയാണ് എന്ന് നോക്കാം

Kerala Assembly election 2021 Asianet news C fore Pre poll survey questions to Hindu communities answers
Author
Thiruvananthapuram, First Published Feb 21, 2021, 8:56 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയികളെ നിർണയിക്കുന്നതിൽ ഘടകമായേക്കാവുന്ന ചോദ്യങ്ങളാണ് ഹൈന്ദവ വിഭാഗത്തിൽ പെട്ടവരോട് ചോദിച്ചത്. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. ശബരിമലയിലെ സർക്കാർ ഇടപെടലായിരുന്നു പ്രധാന ചോദ്യം. ഇതടക്കമുള്ള ചോദ്യങ്ങളോട് ജനം പ്രതികരിച്ചത് എങ്ങിനെയാണ് എന്ന് നോക്കാം.

  • ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോയെന്നായിരുന്നു ഒരു ചോദ്യം. സ്വാധീനിക്കും എന്ന് 29 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സ്വാധീനിക്കില്ലെന്നായിരുന്നു 44 ശതമാനം പേരുടെ അഭിപ്രായം. 27 ശതമാനം പേർ സ്വാധീനിക്കുമോ ഇല്ലയോ എന്ന് പറയാൻ കഴിയില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
  • എൽഡിഎഫ് സർക്കാർ ശബരിമല വിഷയം മികച്ച രീതിയിൽ കൈകാര്യം ചെയ്തോയെന്നായിരുന്നു രണ്ടാമത്തെ ചോദ്യം. ചോദ്യത്തോട് പ്രതികരിച്ച കൂടുതൽ പേരും സർക്കാർ മികച്ച രീതിയിൽ കൈകാര്യം ചെയ്തില്ലെന്ന അഭിപ്രായക്കാരായിരുന്നു, 44 ശതമാനം. ഇതിൽ നിന്ന് വിഭിന്നമായി സർക്കാർ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് 40 ശതമാനം പേർ അഭിപ്രായപ്പെട്ടു. പറയാൻ കഴിയില്ലെന്ന് പറഞ്ഞത് 16 ശതമാനം പേരാണ്.
  • ശബരിമല വിഷയത്തിലെ യഥാർത്ഥ നിലപാടിൽ നിന്ന് സർക്കാർ പിൻവാങ്ങിയോ എന്നായിരുന്നു മൂന്നാമത്തെ ചോദ്യം. സർക്കാർ പിൻവാങ്ങിയെന്ന അഭിപ്രായക്കാരായിരുന്നു കൂടുതൽ, 47 ശതമാനം. 40 ശതമാനം പേർ സർക്കാർ പിൻവാങ്ങിയില്ലെന്ന അഭിപ്രായക്കാരായിരുന്നു. 13 ശതമാനം പേർ പറയാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു.
  • സംസ്ഥാന സർക്കാരിന്റെ തീരുമാനങ്ങൾ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചോയെന്നായിരുന്നു നാലാമത്തെ ചോദ്യം. ദോഷകരമായി ബാധിച്ചുവെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഹിന്ദു വിഭാഗത്തെ ദോഷകരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട് ചെയ്തു. 18 ശതമാനം പറയാൻ കഴിയില്ലെന്ന അഭിപ്രായം രേഖപ്പെടുത്തി.
  • ശബരിമല വിഷയത്തിൽ ബിജെപിയുടെയും കേന്ദ്രസർക്കാരിന്‍റെയും ഇടപെടലിൽ തൃപ്തിയുണ്ടോയെന്ന ചോദ്യത്തിന് സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും തൃപ്തിയില്ലെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 19 ശതമാനം പേരേ തൃപ്തിയുണ്ടെന്ന അഭിപ്രായപ്പെട്ടുള്ളൂ. 21 ശതമാനം പേർ അഭിപ്രായമില്ലെന്ന് പറഞ്ഞു.

Follow Us:
Download App:
  • android
  • ios