Asianet News MalayalamAsianet News Malayalam

കേരള നിയമസഭാ തെരഞ്ഞെടുപ്പ്: പ്രതിഷേധങ്ങൾ വകവെക്കാതെ സിപിഎം, സ്ഥാനാർത്ഥികൾ ഇവർ

പത്തനംതിട്ടയിലെ റാന്നി സീറ്റ് പ്രാദേശിക എതിർപ്പവഗണിച്ച് കേരള കോൺഗ്രസിന് നൽകാൻ തന്നെയാണ് തീരുമാനം

kerala assembly election 2021 CPM candidate list
Author
Thiruvananthapuram, First Published Mar 8, 2021, 4:39 PM IST

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുന്നത് അന്തിമ ഘട്ടത്തിലേക്ക്. ബഹുഭൂരിപക്ഷം സീറ്റുകളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. ചില സീറ്റുകളിൽ തീരുമാനം വൈകുന്നുണ്ട്. തിരുവനന്തപുരത്ത് അരുവിക്കരയിൽ ജി സ്റ്റീഫനെയാണ് പരിഗണിക്കുന്നതെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. ദേവികുളത്തും പാലക്കാടും തീരുമാനമായിട്ടില്ല.

തരൂരിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് പിപി സുമോദും കോങ്ങാട് മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ശാന്തകുമാരിയും സ്ഥാനാർത്ഥികളാകും. പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് സീറ്റില്ല. ഒറ്റപ്പാലത്ത് ഡിവൈഎഫ്ഐ നേതാവ് പ്രേംകുമാർ സ്ഥാനാർത്ഥിയാകും. പ്രതിഷേധങ്ങളുയർന്ന മറ്റ് മണ്ഡലങ്ങളിലൊന്നും മാറ്റമില്ല.

തർക്കമുണ്ടായ അരുവിക്കര സീറ്റിൽ സംസ്ഥാന സമിതി നിർദ്ദേശിച്ച ജി സ്റ്റീഫൻ തന്നെ മത്സരിക്കും.പൊന്നാനിയിൽ പി.നന്ദകുമാർ, കൊയിലാണ്ടിയിയിൽ കാനത്തിൽ ജമീല എന്നിവരും മത്സരിക്കും. എറണാകുളത്ത് ഇടത് സ്വതന്ത്രനായി ലത്തീൻ സഭാ നോമിനി ഷാജി ജോർജിനെ തീരുമാനിച്ചെങ്കിലും തർക്കം തുടരുന്നതിനാൽ ചർച്ച തുടരുകയാണ്. പാലക്കാടും ,ദേവികുളത്തും അന്തിമ തീരുമാനമെടുത്തില്ല. നിലവിലെ പട്ടിക നോക്കുമ്പോൾ 11 വനിതകളാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്. അതിൽ മൂന്ന് പേർ സംവരണ സീറ്റിലാണ്. 75വയസുള്ള പിണറായി വിജയൻ മുതൽ 27 വയസുള്ള സച്ചിൻ ദേവ് വരെ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. 40 വയസിന് താഴെയുള്ള 11പേരുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും എട്ട് പേരാണ് മത്സര രംഗത്ത്. കെടി ജലീൽ അടക്കം ഏഴ് മന്ത്രിമാരും സിപിഎം പട്ടികയിലുണ്ട്.

സിപിഎം സ്വതന്ത്രരുടെ എണ്ണവും 2016ലേതിനെക്കാൾ കൂടുതലാണ്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ദേശീയ അദ്ധ്യക്ഷൻ വി.പി.സാനു എൽഡിഎഫ് സ്ഥാനാർത്ഥിയാകും. കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം നേടിയ ശേഷം മറ്റന്നാൾ സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും. നാളെ  സംസ്ഥാന എക്സിക്യൂട്ടീവ്  ചേർന്ന് സിപിഐ അന്തിമ പട്ടിക തയ്യാറാക്കും. പ്രാഥമിക ചർച്ചകളിൽ തന്നെ വനിതകളുടെയും യുവാക്കളുടെയും എണ്ണം കുറയുന്നതിൽ സിപിഐയിലും വിമർശനമുണ്ട്.

തിരുവനന്തപുരം ജില്ല

പാറശാല -സി.കെ.ഹരീന്ദ്രൻ
നെയ്യാറ്റിൻകര - കെ ആൻസലൻ
വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്
കാട്ടാക്കട - ഐ.ബി.സതീഷ്
നേമം - വി.ശിവൻകുട്ടി
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ
വർക്കല - വി. ജോയ് 
വാമനപുരം - ഡി.കെ.മുരളി
ആറ്റിങ്ങൽ - ഒ.എസ്.അംബിക
അരുവിക്കര - ജി സ്റ്റീഫൻ

കൊല്ലം ജില്ല

കൊല്ലം- എം മുകേഷ്
ഇരവിപുരം - എം നൗഷാദ്
ചവറ - ഡോ.സുജിത്ത് വിജയൻ
കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ
കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

പത്തനംതിട്ട ജില്ല

ആറന്മുള- വീണാ ജോർജ്
കോന്നി - കെ.യു.ജനീഷ് കുമാർ
റാന്നി ഘടകകക്ഷിക്ക്

ആലപ്പുഴ ജില്ല

ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം - യു .പ്രതിഭ
അമ്പലപ്പുഴ- എച്ച്.സലാം
അരൂർ - ദലീമ ജോജോ
മാവേലിക്കര - എം എസ് അരുൺ കുമാർ
ആലപ്പുഴ- പി.പി .ചിത്തരഞ്ജൻ

കോട്ടയം ജില്ല

ഏറ്റുമാനൂർ -വി.എൻ വാസവൻ
പുതുപ്പള്ളി- ജെയ്ക്ക് സി തോമസ്
കോട്ടയം- കെ.അനിൽകുമാർ

എറണാകുളം ജില്ല

കൊച്ചി - കെ.ജെ. മാക്സി
വൈപ്പിൻ - കെ.എൻ ഉണ്ണികൃഷ്ണൻ
തൃക്കാക്കര - ഡോ. ജെ.ജേക്കബ്
തൃപ്പൂണിത്തുറ - എം.സ്വരാജ്
കളമശേരി - പി രാജീവ്
കോതമംഗലം - ആൻറണി ജോൺ
കുന്നത്ത്നാട് - പി.വി.ശ്രീനിജൻ
ആലുവ - ഷെൽന നിഷാദ്

ഇടുക്കി

ഉടുമ്പൻചോല - എം.എം.മണി

തൃശൂർ

ഇരിങ്ങാലക്കുട - ഡോ.ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - കെ.രാധാകൃഷ്ണൻ
ഗുരുവായൂർ - അക്ബർ
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ

പാലക്കാട് ജില്ല

തൃത്താല- എം ബി രാജെഷ്
തരൂർ- പി.പി.സുമോദ്, 
കൊങ്ങാട്- ശാന്തകുമാരി
ഷൊർണൂർ-പി.മമ്മിക്കുട്ടി
ഒറ്റപ്പാലം-പ്രേം കുമാർ
മലമ്പുഴ-പ്രഭാകരൻ
ആലത്തൂർ- കെ. ഡി. പ്രസേനൻ
നെന്മാറ- കെ.ബാബു

വയനാട്

മാനന്തവാടി- ഒ.ആർ കേളു
ബത്തേരി- എം.എസ്.വിശ്വനാഥൻ

മലപ്പുറം ജില്ല

തവനൂർ - കെ.ടി.ജലീൽ
പൊന്നാനി- പി.നന്ദകുമാർ
നിലമ്പൂർ-പി.വി.അൻവർ
താനൂർ-അബ്ദുറഹ്മാൻ
മങ്കട- റഷീദലി
എറനാട്-യു.ഷറഫലി
വണ്ടൂർ- മിഥുന

കോഴിക്കോട് ജില്ല

പേരാമ്പ്ര - ടി.പി. രാമകൃഷ്ണൻ
ബാലുശ്ശേരി : സച്ചിൻ ദേവ്
കോഴിക്കോട് നോര്‍ത്ത്-:തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി - ലിൻ്റോ ജോസഫ്
കൊടുവള്ളി - കാരാട്ട് റസാഖ്
കൊയിലാണ്ടി - കാനത്തിൽ ജമീല
കുറ്റ്യാടി- ഘടകകക്ഷിക്ക്

കണ്ണൂർ ജില്ല

ധർമ്മടം -പിണറായി വിജയൻ
തലശേരി -എ എൻ ഷംസീർ
പയ്യന്നൂർ -ടി ഐ മധുസൂധനൻ
കല്യാശേരി  -എം വിജിൻ
അഴിക്കോട് -കെ വി സുമേഷ്
പേരാവൂർ - സക്കീർ ഹുസൈൻ
മട്ടന്നൂർ -കെ.കെ.ഷൈലജ
തളിപറമ്പ് -എം.വി ഗോവിന്ദൻ

കാസർകോട് ജില്ല

ഉദുമ -സി.എച്ച്.കുഞ്ഞമ്പു
മഞ്ചേശ്വരം -ജയാനന്ദ
തൃക്കരിപ്പൂർ -എം. രാജഗോപാൽ

 

 

Follow Us:
Download App:
  • android
  • ios