Asianet News MalayalamAsianet News Malayalam

കാഞ്ഞങ്ങാട് ഇടതുപക്ഷത്തിന് തന്നെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം

ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐ മന്ത്രി ഇ ചന്ദ്രശേഖരൻ വിജയം നേടുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു

 

kerala Assembly Election 2021 kanhangad asianet news post poll survay
Author
Kerala, First Published Apr 29, 2021, 8:11 PM IST

കാസർകോട്: ഇടതുപക്ഷത്തിന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കാഞ്ഞങ്ങാട്. മണ്ഡലത്തിൽ ഇത്തവണയും ഇടത് മുന്നണി തന്നെ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ ഫലം സൂചിപ്പിക്കുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥി സിപിഐ മന്ത്രി ഇ ചന്ദ്രശേഖരൻ വിജയം നേടുമെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. പിവി സുരേഷാണ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്ക് വേണ്ടി എം ബൽരാജ്  പോരാട്ടത്തിനിറങ്ങി. 

ഹൊസ്ദുർഗ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡലം 2011 മുതലാണ് കാഞ്ഞങ്ങാട് എന്ന പേരിലേക്ക് മാറിയത്. 1977 മുതൽ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ്. 80558 വോട്ടാണ് സിപിഐ സ്ഥാനാർഥിയായ ഇ.ചന്ദ്രശേഖരൻ നേടിയത്. ഇത്തവണയും അദ്ദേഹം വിജയം നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. 

Follow Us:
Download App:
  • android
  • ios