എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ആവശ്യപ്പെട്ടുള്ളതാണ് ശബ്ദ സന്ദേശം. നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പൊലീസിനും പരാതി നൽകി

കൊല്ലം: തന്നെ പരാജയപ്പെടുത്താൻ എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. കൊല്ലം മണ്ഡലത്തിൽ എൽഡിഎഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ആവശ്യപ്പെട്ടുള്ളതാണ് ശബ്ദ സന്ദേശം. നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പൊലീസിനും പരാതി നൽകി.