Asianet News MalayalamAsianet News Malayalam

മലപ്പുറത്തെ കോട്ടകൾ ഇളകുന്നോ? തിരൂരിലും മഞ്ചേരിയിലും കടുത്ത മത്സരം കാഴ്ചവെച്ച് എൽഡിഎഫ്

കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ എ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വമാണ് തിരൂരിലെ പ്രത്യേകത

Kerala Assembly election 2021 tirur Manjeri tight fight Asianet news C Fore post poll survey result
Author
Tirur, First Published Apr 30, 2021, 9:33 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗിന്റെ ഉറച്ച കോട്ടകളാണ് മലപ്പുറത്തെ ഭൂരിഭാ​ഗം മണ്ഡലങ്ങളും. അതിൽ തന്നെ എക്കാലവും മുസ്ലിം ലീ​ഗ്, കോൺ​ഗ്രസ് സ്ഥാനാർത്ഥികളെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് മഞ്ചേരിക്ക്. 2006 ൽ സിപിഎമ്മിന്റെ പിപി അബ്ദുള്ളക്കുട്ടി ജയിച്ചതൊഴിച്ചാൽ അതിന് മുൻപോ ശേഷമോ തിരൂരും മുസ്ലിം ലീ​ഗിനെ കൈവിട്ടിരുന്നില്ല. എന്നാൽ 2021 ൽ ഈ സീറ്റുകളിൽ വീറുറ്റ പോരാട്ടമാണ് ഇടതുമുന്നണി കാഴ്ചവെച്ചതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീ ഫോർ പോസ്റ്റ് പോൾ സർവേ ഫലം.

കോഴിക്കോട് സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ എ അബ്ദുൾ സലാമിന്റെ സ്ഥാനാർത്ഥിത്വമാണ് തിരൂരിലെ പ്രത്യേകത. ബിജെപി നയിക്കുന്ന എൻഡിഎയുടെ സ്ഥാനാർത്ഥിയാണ് ഇദ്ദേഹം. സിറ്റിങ് എംഎൽഎ സി മമ്മൂട്ടിക്ക് പകരം കുറുക്കോലി മൊയ്തീനെയാണ് മുസ്ലിം ലീ​ഗ് രം​ഗത്തിറക്കിയത്. കഴിഞ്ഞ തവണ മമ്മൂട്ടിക്കെതിരെ മത്സരിച്ച് തോറ്റ ​ഗഫൂ‍ർ പി ലില്ലിസാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് ശക്തമായ മത്സരം പ്രവചിക്കപ്പെടുന്നത്. എങ്കിലും നേരിയ മേൽക്കൈ യുഡിഎഫ് സ്ഥാനാർത്ഥിക്കുണ്ടെന്നും സർവേ ഫലം വ്യക്തമാക്കുന്നു.

മഞ്ചേരി എക്കാലവും യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലമാണ്. 2011 ൽ ഇവിടെ 29000 വോട്ടിനും 2016 ൽ 19000 വോട്ടിനുമാണ് ഇവിടെ മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥിയായി എം ഉമ്മർ വിജയിച്ചത്. ഇക്കുറി ഉമ്മറിന് പകരം അഡ്വ യുഎ ലത്തീഫാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐയുടെ ഡിബോണ നാസറാണ് ഇടതുമുന്നണിക്ക് വേണ്ടി മത്സരരം​ഗത്ത് ഇറങ്ങിയത്. പിആ‍ റാഷ്മിൽനാഥാണ് ഇവിടെ എൻഡിഎക്ക് വേണ്ടി മത്സരിക്കുന്നത്. ശക്തമായ മത്സരമാണെന്ന് പറയുമ്പോഴും മണ്ഡലം യുഡിഎഫിനെ കൈവിടുമെന്ന് സർവേ പറയുന്നില്ല. നേരിയ മേൽക്കൈ യുഎ ലത്തീഫിന് തന്നെയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ ഫലം പറയുന്നു.

Follow Us:
Download App:
  • android
  • ios