Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയാകേണ്ടത് ഇവരെന്ന് ജനം: ഉമ്മൻ ചാണ്ടിക്കും തരൂരിനും ഒന്നും രണ്ടും സ്ഥാനം, ചെന്നിത്തല പിന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നിലെത്തുന്ന കാഴ്‌ചയാണ് കണ്ടത്. 

Kerala Assembly Election 2021 Who will be UDF CM Candidates for Kerala People answers
Author
Thiruvananthapuram, First Published Feb 21, 2021, 9:17 PM IST

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പലരുടേയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. ഉമ്മന്‍ചാണ്ടിക്ക് പുറമെ ശശി തരൂര്‍ എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ പേരുകളെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍ സജീവമാണ്. ഇവരില്‍ ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ പ്രീ പോൾ സർവേയില്‍ ഉമ്മന്‍ചാണ്ടി ബഹുദൂരം മുന്നിലെത്തുന്ന കാഴ്‌ചയാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഏറ്റവും പിന്നില്‍. 

കോൺഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാൻ യോഗ്യൻ ആര്?

യുഡിഎഫില്‍ നിന്ന് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തണം എന്ന ആഗ്രഹമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചത്. 42 ശതമാനം വോട്ടമാര്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായപ്പോള്‍ ശശി തരൂരിന് 27 ശതമാനം പേരുടേയും ചെന്നിത്തലയ്ക്ക് 19 ശതമാനം ആളുകളുടേയും പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന് ആറ് ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ അത്രതന്നെ ശതമാനം പേര്‍ അറിയില്ല/മറ്റുള്ളവര്‍ വരട്ടെ എന്ന നിലപാടും സ്വീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വ്വേ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios