തിരുവനന്തപുരം: നാടകീയ നീക്കങ്ങൾക്കും നാടിളക്കിയ തർക്കങ്ങൾക്കും ഒടുവിൽ കോണഗ്രസ് പട്ടിക പുറത്ത് വന്നെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടം മുതൽ കോൺഗ്രസിനകത്ത് നിന്ന് ഉയർന്ന് വന്ന വാര്‍ത്തകളിൽ സജീവമാണ് കെസി വേണുഗോപാലിന്‍റെ സ്വാധീനം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയത്തിന് അപ്പുറത്ത് കോൺഗ്രസിലൊരു പുതുചേരി ശക്തിപ്പെടുന്നതിന്‍റെ തെളിവായാണ് ഇത്തരം വാര്‍ത്തകൾ വ്യാഖ്യാനിക്കപ്പെട്ടതും. 

സംസ്ഥാനത്തെ കോൺഗ്രസിൽ ഉമ്മൻ ചാണ്ടിയും രമേശിനുമൊപ്പം കെ സി വേണുഗോപാൽ മൂന്നാമത്തെ അധികാരകേന്ദ്രമായിട്ടുണ്ടോ? ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെയിലെ ഈ ചോദ്യത്തിന് ഉണ്ടെന്ന് ഉത്തരം പറഞ്ഞത് 50 ശതമാനം പേരാണ്. ഇല്ലെന്ന് 28 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടപ്പോൾ അറിയില്ലെന്ന് പറഞ്ഞവര്‍ 22 ശതമാനം ആണ്.