Asianet News MalayalamAsianet News Malayalam

തൃത്താലയിൽ എം ബി രാജേഷ് ജയിച്ചു; ജനവിധി അംഗീകരിക്കുന്നുവെന്ന് ബൽറാം

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. 

kerala assembly election m b rajesh win in thrithala
Author
Palakkad, First Published May 2, 2021, 3:08 PM IST

പാലക്കാട്: തൃത്താലയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വിജയിച്ചു. 2750 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. യുഡിഎഫിന്‍റെ ശക്തി കേന്ദ്രങ്ങളിൽ ബൽറാമിന് തിരിച്ചടിയുണ്ടായി. ജനവിധി അംഗീകരിക്കുന്നുവെന്ന് ബൽറാം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. പുതിയ കേരള സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എം ബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. 

വി ടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ലാണ് വിടി ബല്‍റാമിനെ ഇറക്കി യുഡിഎഫ് തൃത്താല പിടിച്ചെടുത്തത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വി ടി ബൽറാം തോൽപിച്ചത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസായിരുന്നു തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി. 

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് 

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന്

ആശംസകൾ

തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകൾ.

Posted by VT Balram on Sunday, May 2, 2021

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഏറ്റവും കൃത്യതയോടെ തത്സമയം അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവ് ടിവി കാണൂ, തത്സമയം:

Follow Us:
Download App:
  • android
  • ios