Asianet News MalayalamAsianet News Malayalam

ഇരിക്കൂറിലെ പ്രതിഷേധം ഒത്തുതീര്‍പ്പിലേക്ക്? എ ഗ്രൂപ്പ് നേതാക്കളുമായി ഉമ്മൻചാണ്ടി ചര്‍ച്ച നടത്തുന്നു

തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഉമ്മൻ ചാണ്ടി  ആവശ്യപ്പെട്ടെന്നാണ് സൂചന . 
 

kerala assembly election Oommen Chandy discussion with a group leaders in Irikkur
Author
Kannur, First Published Mar 19, 2021, 5:58 PM IST

കണ്ണൂര്‍: ഇരിക്കൂറിൽ സജീവ് ജോസഫിനെതിരായ എ ഗ്രൂപ്പ് പ്രതിഷേധം ഒത്തുതീർപ്പിലേക്ക്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തുകയാണ്. തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് ഉമ്മൻ ചാണ്ടി  ആവശ്യപ്പെട്ടെന്നാണ് സൂചന.

സീറ്റ് വിട്ടുകൊടുത്തതോടെ ജില്ലയിൽ എ ഗ്രൂപ്പിന്‍റെ അവസ്ഥ പരിതാപകരമായെന്ന് പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചു. നേതാക്കളെ അനുനയിപ്പിച്ച ഉമ്മൻ ചാണ്ടി മറ്റന്നാൾ ശ്രീകണ്ഠാപുരത്ത് നടക്കുന്ന സജീവ് ജോസഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു. പ്രശ്നനങ്ങളെല്ലാം തെരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പു നൽകിയതായും സൂചന. സുധാകരൻ ഉൾപ്പെടെയുള്ള നേതാക്കളെയും കണ്ട ശേഷം ഉമ്മൻ ചാണ്ടി മാധ്യമങ്ങളെ കാണും .

Follow Us:
Download App:
  • android
  • ios