Asianet News MalayalamAsianet News Malayalam

'പത്തനംതിട്ട ജില്ലയുടെ പേര് ശബരിമലയെന്നാക്കും, ഹിന്ദു പാഠശാലകൾക്ക് ഗ്രാൻഡ്', ബിജെപി പത്രിക തയ്യാറാകുന്നു

വിശ്വാസികളെ കൈയ്യിലെടുക്കാനുള്ള പരമാവധി നിർദ്ദേശങ്ങളുമായാണ് ബിജെപിയുടെ പ്രകടനപത്രിക ഒരുങ്ങുന്നത്. പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല ജില്ല എന്ന് മാറ്റണമെന്ന നിർദ്ദേശം ഉൾപ്പടെ പ്രകടനപത്രിക തയ്യാറാക്കുന്ന കുമ്മനം സമിതി പരിഗണിച്ച് വരികയാണ്.

kerala assembly elections 2021 bjp manifesto getting ready
Author
Kochi, First Published Mar 3, 2021, 8:04 PM IST

കൊച്ചി: കൂടുതൽ തീവ്ര ഹിന്ദുത്വ വിഷയങ്ങളിൽ ഊന്നി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനപത്രിക തയ്യാറാകുന്നു. മലബാർ കലാപത്തിലെ ഇരകളുടെ പിന്തുടർച്ചക്കാർക്ക് സഹായം, ഹിന്ദു മതപാഠശാലകൾക്കും മദ്രസ മോഡൽ രീതിയിൽ ഗ്രാന്‍റ് എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലുള്ള സമിതി പ്രകടന പത്രിക ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറിയേക്കും.

വിശ്വാസികളെ കൈയ്യിലെടുക്കാനുള്ള പരമാവധി നിർദ്ദേശങ്ങളുമായാണ് ബിജെപിയുടെ പ്രകടനപത്രിക ഒരുങ്ങുന്നത്. പത്തനംതിട്ട ജില്ലയുടെ പേര് ശബരിമല ജില്ല എന്ന് മാറ്റണമെന്ന നിർദ്ദേശം ഉൾപ്പടെ പ്രകടനപത്രിക തയ്യാറാക്കുന്ന കുമ്മനം സമിതി പരിഗണിച്ച് വരികയാണ്.

അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനവും ഇക്കുറിയും ബിജെപി പ്രകടന പത്രികയിലുണ്ടാകും.ശബരിമല വിഷയത്തിൽ പ്രത്യേക നിയമനിർമ്മാണം, യുപി മോഡലിൽ ലൗ ജിഹാദ് തടയാനുള്ള നിയമവും ബിജെപി സർക്കാർ സംസ്ഥാനത്ത് ഭരണത്തിലെത്തിയാൽ നടപ്പിലാക്കാനാണ് തീരുമാനം. വിവിധ വിഷയങ്ങളിലെ വാഗ്ദാനങ്ങളുമായി ഒരാഴ്ചക്കുള്ളിൽ പ്രകടനപത്രിക പുറത്തിറങ്ങും.

Read more at: മെട്രോമാനുണ്ട്, ശോഭാ സുരേന്ദ്രനില്ല, ബിജെപിക്ക് 16 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി

Follow Us:
Download App:
  • android
  • ios