സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു  വിഭാഗം ആണ് പാര്‍ട്ടി വിടാൻ ഒരുങ്ങുന്നത്.   

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളാ കോൺഗ്രസ് ബിയിൽ പിളര്‍പ്പ്. സംസ്ഥാന ജനറൽ സെക്രട്ടറി നജീം പാലക്കണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആണ് പാര്‍ട്ടി വിടാൻ ഒരുങ്ങുന്നത്. ഏഴ് ജില്ലാ കമ്മിറ്റികൾ കൂടെ ഉണ്ടെന്നാണ് വിമതര്‍ അവകാശപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മലബാര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് അസംതൃപ്തി പരസ്യമായി രംഗത്തെത്തിയവരിൽ ഭൂരിഭാഗവും. പാര്‍ട്ടി ചെയര്‍മാൻ ആര്‍ ബാലകൃഷ്ണപ്പിള്ള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സംഘടനാ രംഗത്ത് സജീവമല്ല. കെ ബി ഗണേഷ് കുമാര്‍ വ്യക്തി താൽപര്യങ്ങൾ അനുസരിച്ച് പരിഗണന ചിലര്‍ക്ക് മാത്രം നൽകുന്നു എന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്. 

എന്നാൽ, പാര്‍ട്ടിയിൽ സജീവമല്ലാത്ത പ്രവര്‍ത്തകരാണ് വിമതസ്വരം ഉയര്‍ത്തുന്നതെന്ന പ്രതികരണമാണ് കെ ബി ഗണേഷ് കുമാറിന്‍റെ ഭാഗത്ത് ഇത് വരെ ഉണ്ടായിട്ടുള്ളത്. സംഘടനാ തലത്തിൽ കാര്യമായ ഒരു സ്വാധീനവും വിമതര്‍ക്കില്ല, മാത്രമല്ല പലരേയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാനിരുന്നതാണെന്നും കെബി ഗണേഷ് കുമാര്‍ പറയുന്നു. അതേസമയം വിമതര്‍ നിലപാട് വ്യക്തമാക്കിയ ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക നിലപാട് പറയുമെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.