Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിനൊരുങ്ങി സംസ്ഥാനം; അധികകേന്ദ്രസേനയെ ആവശ്യപ്പെട്ടു

മലബാർ മേഖലയിലെ പ്രശ്നബാധിതബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനവേണമെന്നാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ആവശ്യപ്പെട്ടത്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്പനി സേനയാണ് വരുന്നത്. 

kerala demands more central force to assembly election
Author
Thiruvananthapuram, First Published Feb 23, 2021, 2:07 PM IST

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കൂടുതൽ കേന്ദ്രസേനവേണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. 150 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടത്. 

മലബാർ മേഖലയിലെ പ്രശ്നബാധിതബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനവേണമെന്നാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ആവശ്യപ്പെട്ടത്. കേന്ദ്രസേനയുടെ ആദ്യസംഘം വ്യാഴാഴ്ച വരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേനയെ വിന്യസിക്കുക.

ഇത്തവണ ഒരു ബൂത്തിൽ ആയിരം വോട്ടർമാരാകും ഉണ്ടാകുക. അതിനാൽ 15730 അധികബൂത്തുകൾ വേണം. സ്ഥാനാർത്ഥികൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ 3 തവണ പരസ്യപ്പെടുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്സിൻ നൽകുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാക്സിൻ ആദ്യം സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥർക്കുള്ള വാക്സിൻ വിതരണം തുടങ്ങിയത്.
 

Follow Us:
Download App:
  • android
  • ios