പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി  വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലാ: പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുള്ള ആരും ചെയുന്ന പ്രവര്‍ത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മാണി സി കാപ്പന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്ക് 15000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഇക്കുറി കേരളം ഉറ്റുനോക്കുന്ന പോരാട്ടമാണ് പാലായില്‍ നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച കാപ്പന്‍, പിന്നീട് സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫിലേക്ക് ചേക്കേറുകയായിരുന്നു. കെഎം മാണിയുടെ മരണ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്നത് ജോസ് കെ മാണിക്ക് അഭിമാന പ്രശ്‌നമാണ്.