Asianet News MalayalamAsianet News Malayalam

ആ പ്രതീക്ഷയും നഷ്ടപ്പെട്ടു; പി കെ ഫിറോസിന് തോല്‍വി, മണ്ഡലം നിലനിര്‍ത്തി അബ്ദുറഹിമാന്‍

മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു.
 

Kerala Election result: PK Firos loses against V Abdurahiman
Author
Malappuram, First Published May 2, 2021, 2:40 PM IST

മലപ്പുറം: താനൂരില്‍ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് തോല്‍വി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ വി അബ്ദുറഹിമാനാണ് 700 വോട്ടുകള്‍ക്ക് പി കെ ഫിറോസിനെ തോല്‍പ്പിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാണ് ലീഗ് നേതൃത്വം താനൂരില്‍ പികെ ഫിറോസിനെ രംഗത്തിറക്കിയത്. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എല്ലാം കാറ്റില്‍ പറത്തി യുവനേതാവിനെ തോല്‍പ്പിച്ച് എല്‍ഡിഎഫ് താനൂര്‍ നിലനിര്‍ത്തുകയായിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ പികെ ഫിറോസ് ആയിരുന്നു മുന്നില്‍. ഏറെ നേരെ ലീഡ് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലീഡ് പിടിച്ചെടുത്ത് ഫോട്ടോ ഫിനിഷില്‍ അബ്ദുറഹിമാന്‍ ഫിറോസിനെ തോല്‍പ്പിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios