ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആൻ്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയുക്ത എംഎൽഎ പറയുന്നു. 

കണ്ണൂ‌ർ: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂർ എംഎൽഎ സണ്ണി ജോസഫ്. കോൺഗ്രസ് സംഘടനാതലത്തിൽ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കൻമാർക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ സുധാകരന് അല്ലാതെ കോൺഗ്രസിനെ ചലിപ്പിക്കാനാകില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആൻ്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയുക്ത എംഎൽഎ പറയുന്നു.