ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസ് കുന്നംപറന്പിലിനെ വലിയ എതിരാളിയായി കാണുന്നില്ലെന്നും ജലീൽ.
മലപ്പുറം: ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. അധ്യാപന ജോലിയിലേക്ക് തിരികെ പോകാനാണ് താത്പര്യമെന്ന് സിപിഎം നേതൃത്വത്തെ അറിയിച്ചിരുന്നെന്നും മുന്നണിയുടെ നിർബന്ധ പ്രകാരമാണ് വീണ്ടും മത്സരിക്കാനിറങ്ങിയതെന്നും കെ.ടി. ജലീൽ വ്യക്തമാക്കി. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ലെന്നും ഫിറോസ് കുന്നംപറന്പിലിനെ വലിയ എതിരാളിയായി കാണുന്നില്ലെന്നും ജലീൽ പറഞ്ഞു. ജനങ്ങൾക്ക് കൂടെ നിൽക്കുന്നവരെ അറിയാമെന്നും ഇത്തവണയും വിജയം ഉറപ്പെന്നും ജലീൽ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
