Asianet News MalayalamAsianet News Malayalam

നേമത്ത് സിപിഎം കോൺഗ്രസ് ധാരണയെന്ന് കുമ്മനം; സിപിഎം ആക്രമണം അഴിച്ചുവിടുന്നെന്ന് ശോഭാ സുരേന്ദ്രൻ

നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്‍റെ ഭാഗമാണെന്ന് കുമ്മനം

Kummanam Rajasekharan sobha surendran press meet
Author
Trivandrum, First Published Mar 27, 2021, 2:03 PM IST

തിരുവനന്തപുരം: നേമത്ത് സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഒത്തുകളിയെന്ന് ആക്ഷേപവുമായി ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ. നേമത്ത് ബിജെപിയെ തോൽപ്പിക്കണം എന്ന് മാത്രമാണ് സിപിഎമ്മും കോൺഗ്രസും പറയുന്നത്. ആരെ ജയിപ്പിക്കണമെന്ന് പറയാത്തത് ഡീലിന്‍റെ ഭാഗമാണെന്ന് കുമ്മനം ആരോപിച്ചു. 

കഴക്കൂട്ടം മണ്ഡലത്തിലടക്കം സിപിഎം അക്രമം അഴിച്ച് വിടുകയാണ്. മന്ത്രി മത്സരിക്കുന്ന മണ്ഡലത്തിൽ നിയമം നടപ്പാക്കാനോ അക്രമം ചെറുക്കാനോ പൊലീസ് മുതിരുന്നില്ല. സിപിഎം നേതാക്കൾ പറയുന്നത് പോലെ അല്ല പൊലീസ് പ്രവര്‍ത്തിക്കേണ്ടത്. സിപിഎമ്മിന് ഫാസിസ്റ്റ് രീതിയാണ്. പരാജയ ഭീതിയാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു 

സിപിഎം പ്രവര്‍ത്തകരാണ് അക്രമം അഴിച്ച് വിടുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്നില്ലെന്നുമാണ് ശോഭ സുരേന്ദ്രന്‍റെ ആരോപണം. ചെമ്പഴന്തിയിൽ കഴിഞ്ഞ ദിവസം ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണൽ സംഘങ്ങളാണ് ഇതിന് പിന്നിൽ . ശോഭാ സുരേന്ദ്രൻ വന്നതിന് ശേഷമാണ് ആക്രമണമെന്നാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. വ്യക്തിപരമായി ആക്രമിക്കാനാണോ സിപിഎം നീക്കമെന്നും ശോഭ സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios