എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്‍റെ പ്രചാരണവാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽഡിഎഫ്' എന്നാണ് പുതിയ പ്രചാരണവാക്യം. എകെജി സെന്‍ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ മുഖ്യമന്തിക്ക് കൈമാറി ലോഗോ പ്രകാശനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.
