Asianet News MalayalamAsianet News Malayalam

'കഴിഞ്ഞകാര്യങ്ങളിൽ തിരിച്ചുപോയി വിവാദം ഉണ്ടാക്കേണ്ട'; ശബരിമല വിഷയത്തിൽ എം എ ബേബി

 ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ല. ഇത്തവണ സമാധാനപരമായി തീർഥാടനം നടന്നു, അതാണ് പ്രധാനമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. 

m a baby on sabarimala women entry
Author
Kannur, First Published Mar 22, 2021, 7:45 AM IST

കണ്ണൂർ: തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമായിരുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി പറഞ്ഞു. മഹിളാനേതാക്കൾ തല മുണ്ഡനം ചെയ്യുന്ന അവസ്ഥയിലേക്ക് കോൺ​ഗ്രസ് കൂപ്പുകുത്തി. ശബരിമല വിഷയത്തിൽ കഴിഞ്ഞുപോയ കാര്യങ്ങളിൽ തിരിച്ചുപോയി വിവാദമുണ്ടാക്കേണ്ടതില്ല. ഇത്തവണ സമാധാനപരമായി തീർഥാടനം നടന്നു, അതാണ് പ്രധാനമെന്നും എം എ ബേബി അഭിപ്രായപ്പെട്ടു. 

പുന്നപ്ര-വയലാർ രക്തസാക്ഷി സ്മാരകത്തിൽ ബിജെപി സ്ഥാനാർത്ഥി പോയത് ദുരുദ്ദേശ്യത്തോടെയാണ്. പൂണൂലിട്ട ബ്രാഹ്മണനാണ് എന്ന് വിളിച്ചുപറയുന്ന രാഹുൽ ​ഗാന്ധിക്ക് ബിജെപിയെ എതിർക്കാനാകില്ല. കോൺ​ഗ്രസ് നിരുത്തരവാദപരമായി പെരുമാറുന്നു എന്നുള്ളതാണ് ഇന്ത്യയിൽ മതേതരത്വത്തിന് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നം. 

മൂന്ന് മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒരിടത്ത് അവരുടെ അഖിലേന്ത്യാ പ്രസിഡന്റിന്റെ ഒപ്പില്ല എന്നതായിരുന്നു കാരണം. ഇതവർക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണോ. മറ്റൊന്നിനകത്ത് സംസ്ഥാന പ്രസിഡന്റിന്റെ ഒപ്പില്ല എന്നുള്ളതാണ്. സ്വയം ഒരുമിച്ചിരുന്ന് പരിശോധിക്കുമ്പോൾ ദൃഷ്ടിയിൽ പെടേണ്ട വളരെ പ്രകടമായ കുറവുകൾ കൊണ്ടാണ് പത്രിക തള്ളിപ്പോയത്. ഇതിൽ എന്തോ ​ഗൂഢാലോചനയുണ്ടെന്ന സംശയം പ്രബലമാണെന്നും എം എ ബേബി പറഞ്ഞു. 

Read Also: ശബരിമല യുവതീപ്രവേശം; സർക്കാർ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ...

 

Follow Us:
Download App:
  • android
  • ios