''ഇടതുപക്ഷത്തിന് തുടർഭരണം വരുമെന്നതിന് സംശയമില്ല. യുഡിഎഫ് ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരാണ്...''

ഇടുക്കി: ഇടുക്കിയിൽ മന്ത്രി എം എം മണി വോട്ട് രേഖപ്പെടുത്തി. ബൈസൺവാലി ഇരുപതേക്കർ സെർവ്വിൻ ഡ്യ എൽ പി സ്കൂളിലാണ് എം എം മണി വോട്ട് രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന് തുടർഭരണം വരുമെന്നതിന് സംശയമില്ല. യുഡിഎഫ് ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരാണ്. അടിസ്ഥാനമില്ലാത്ത കള്ളം പറയുന്നതിൽ പ്രതിപക്ഷ നേതാവ് ആശാനാണ്. നുണയും വിഢിത്തവും മാത്രമേ പറയൂ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരും. ഉടുമ്പൻചോലയിൽ തൻ്റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എം എം മണി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player